Posts

Showing posts from December, 2009

പൊലിയാതെ കത്തുന്ന നെയ്ത്തിരികള്‍*...

Image
സൈലന്‍റ് വാലി പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനു ക്ഷണിച്ചുകൊണ്ട് എന്‍ വി കൃഷ്ണവാര്യര്‍ അയച്ച കത്തിലെ ഒരു വരി സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ ഉദ്ധരിച്ചതോര്‍ക്കുന്നു:  "തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും പടയാളികള്‍ വേണം" . കുറച്ചു നാള്‍ കഴിഞ്ഞാണ് അരുന്ധതി റോയിയുടെ  "The End of Imagination"-ല്‍ ഇങ്ങനെ വായിച്ചത്: "There are plenty of warriors that I know and love, people far more valuable than myself, who go to war each day, knowing in advance that they will fail. True, they are less 'successful' in the most vulgar sense of the word, but by no means less fulfilled" . വന്യതയില്‍ അതിക്രമിച്ചു കടക്കുന്ന നഗരത്തെ ചെറുക്കാന്‍ നടന്ന യുദ്ധങ്ങളില്‍ മിക്കതും പരാജയപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. സൈലന്‍റ് വാലി ഒരു ഒറ്റപ്പെട്ട വിജയഗാഥ ആയിരുന്നിരിക്കണം. മറുതട്ടിലെ പരാജയപ്പെട്ട അനേകം യുദ്ധങ്ങളുടെ കനം ഇന്ന് നാഗരികരുടെ പോലും ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്‌ ജെയിംസ്‌ കാമറൂണിന്‍റെ " അവതാര്‍ " കണ്ടപ്പോഴാണ്. പലരും പലവുരു പറഞ